തിരുവനന്തപുരം: നിയമസഭാ സമ്മേളനം രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു. സഭ ഇനി ജൂലൈ 8നു ചേരും. ഇതുസംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സഭയ്ക്കു പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.
സോളാര്‍ വിവാദത്തില്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സഭാനടപടികള്‍ വെട്ടിച്ചുരുക്കിയത്.
സ്പീക്കര്‍ ഭരണകക്ഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.അതിനിടെ അസാധാരണമായ കാര്യങ്ങളാണ് സഭയില്‍ നടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വിധേയനായി അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി. അതേസമയം ഇന്നത്തെ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കിയും ധനാഭ്യര്‍ഥനകള്‍ പെട്ടെന്ന് പാസാക്കിയുമാണ് സഭ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: