തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. രാജി വെച്ചാല്‍ എംഎല്‍എ സ്ഥാനത്തിന്റെ സംരക്ഷണം നഷ്ടപ്പെടുകയും അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്ക കൊണ്ടുമാണ് രാജി വൈകുന്നത്. തെറ്റയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ രാജി വെച്ചേക്കും.യുവതിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
തെറ്റയില്‍ ഇതുവരെ തിരുവനന്തപുരത്ത് എത്തിയിട്ടില്ല. ഇതിനിടെ രാജിക്കാര്യം ജനതാദള്‍ എസ് തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജോസ് തെറ്റയിലിനും മകനുമെതിരെ വെബ്ക്യാം ദൃശ്യങ്ങള്‍ തെളിവാക്കി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയാണു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. മകനുമായി വിവാഹം ഉറപ്പിച്ചിരുന്നതായും എന്നാല്‍ പിന്നീട് വാക്കു പാലിക്കാന്‍ തയ്യാറാകാതെ തെറ്റയിലും മകനും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തെറ്റയില്‍ പ്രതികരിച്ചു. യുവതിയെ അറിയാമെന്നും മകനുമായി കല്യാണ ആലോചനകളൊന്നും നടന്നിട്ടില്ലെന്നും തെറ്റയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: