തിരുവന്തപുരം: ഐ ഗ്രൂപ്പിലേക്ക് മടങ്ങുകയാണെന്ന് കെ മുരളീധരന് എംഎല്‍എ പറഞ്ഞു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും ഹൈക്കമാന്‍ഡ് പോലും ഗ്രൂപ്പിസത്തെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ ഗ്രൂപ്പിലെ നേതാവ് രമേശ് ചെന്നിത്തല തന്നെയാണെന്നും അദ്ദേഹവുമായി തനിക്ക് യാതൊരു വിധ ഈഗോ പ്രശ്നങ്ങളുമില്ലെന്നും മുരളീധരന് പറഞ്ഞു. മുമ്പ് താന്‍ ഐ ഗ്രൂപ്പിലായിരുന്നു.
ഇപ്പോള്‍ സമാനചിന്താഗതിക്കാരുമായി ചേരുന്നുവെന്നേയുള്ളൂ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി സഭാ പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം തന്നെയാണ് ചെന്നിത്തലയ്ക്കുമുണ്ടായിരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു മുരളീധരന്റെ തീരുമാനം. തുടര്‍ന്ന് മുരളീധരന് രമേശിന് അനുകൂലമായി പരസ്യമായി രംഗത്തുവരികയും ചെയ്തു.
ഭരണതലത്തില്‍ അവഗണിക്കുന്നുവെന്ന ഗ്രൂപ്പിനുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള തീരുമാനം. ദേവസ്വം ബോര്‍ഡ്, പിഎസ്സി പുസംഘടന, ഹൈക്കോടതി പ്ലീഡര്‍ നിയമനം എന്നിവയില്‍ ഗ്രൂപ്പില്‍ നിന്ന് ആരെയും പരിഗണിക്കാത്തതില്‍ പരാതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: