കൊച്ചി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി വി.ഡി.സതീശന് എം.എല്‍.എ പറഞ്ഞു.
പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്നത് വിവാദങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ദല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കും. അതില്‍ ദേശീയനേതൃത്വം ഇടപെടേണ്ടതില്ലെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: