കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. ഓഫീസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ‘ശുദ്ധീകരണത്തിന്’ റവന്യു വകുപ്പിണ്റ്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. താലൂക്ക് ഓഫീസിലെ ഫയല്‍ മോഷണവുമായി ബന്ധപ്പെട്ട് റവന്യു വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് പ്രവര്‍ത്തനത്തിലെ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഡെപ്യൂട്ടി കലക്ടര്‍ എന്‍.ദേവിദാസ് ജില്ലാ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടികള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാണെന്നും മേലുദ്യോഗസ്ഥരുടെ മേല്‍നോട്ടമോ നിര്‍ദ്ദേശമോ ഇല്ലാതെ തികച്ചും നിരുത്തരവാദപരമായാണ് പ്രവര്‍ത്തനമെന്നുമാണ് റിപ്പോര്‍ട്ടിണ്റ്റെ ആകെതുക. ഓഫീസില്‍ നിന്നും ഭൂമി സംബന്ധമായ രണ്ട് ഫയലുകള്‍ കാണാതായ സംഭവത്തില്‍ യുഡി ക്ളര്‍ക്ക് വീഴ്ചവരുത്തിയെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. റെക്കോര്‍ഡ് റൂമില്‍ നിന്നും മെയ് ൩൦നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കുന്നതിന് ഫയല്‍ എടുത്തത്. ജൂണ്‍ അഞ്ചിന് യുഡി ക്ളര്‍ക്ക് ശശികലയുടെ മേശപ്പുറത്തുനിന്നുമാണ് ഫയല്‍ കാണാതായത്. എന്നാല്‍ ഫയല്‍ നഷ്ടപ്പെട്ടതായി വ്യക്തമായിട്ടും പിറ്റേദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. പട്ടയത്തിണ്റ്റെ കോപ്പി ഉള്‍പ്പെടെ അടങ്ങിയ ലാന്‍ഡ് അസൈന്‍മെണ്റ്റ് ഫയല്‍ ദിവസങ്ങളോളം യുഡി ക്ളര്ക്കിണ്റ്റെ മേശപ്പുറത്ത് അലക്ഷ്യമായി കിടന്നത് തികഞ്ഞ അലംഭാവമാണെന്ന് കണ്ടെത്തി. ഇത് താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സമീപനത്തിലുള്ള അപാകതയാണ് വ്യക്തമാക്കുന്നത്. രേഖകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്കുമ്പോള് മുകളിലുള്ളവരെ അറിയിക്കേണ്ടതുണ്ട്. പൊതുജനങ്ങളുമായുള്ള ഓഫീസ് ജീവനക്കാരുടെ ഇടപെടലുകളില്‍ നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഫയല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ റെക്കോര്‍ഡ് റൂം സൂക്ഷിപ്പുകാര്ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ജീവനക്കാരായ പി.മൊയ്തീന്‍കുഞ്ഞി, കെ.ഗോപാലകൃഷണ, ശിവനായ്ക് എന്നിവരോട് വിശദീകരണം തേടും. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പറഞ്ഞു. താലൂക്ക് ഓഫീസില്‍ വര്‍ഷങ്ങളായി ഒരേ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ മാറ്റും. താലൂക്ക് ഓഫീസ് പ്രവര്‍ത്തനത്തിലെ അനാസ്ഥ അവസാനിപ്പിക്കാന്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകളാണ് ഫയല്‍ മോഷണത്തിനുപിന്നിലെന്നും ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്താശയോടുകൂടിയാണ് തട്ടിപ്പ് നടക്കുന്നതെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. അനധികൃതമായി ആദിവാസി ഭൂമി മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുകൊടുത്ത ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസും അന്വേഷണ പരിധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: