കാസര്‍കോട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എംഎല്‍എമാര്‍ കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രഹസനമാകുന്നതായി പരാതി. ബ്ളോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളേയും ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് വിപുലമായ മീറ്റിംഗ് വിളിച്ചുചേര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. യോഗം വിളിച്ചുചേര്‍ത്ത് മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച വരുത്തുന്നതായാണ് ആരോപണമുയരുന്നത്. പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നത് വര്‍ഷങ്ങളായുള്ള മുറവിളിയാണ്. എന്നാല്‍ മഴക്കാലത്ത് സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ പരാതികള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നതിനോ ജില്ലയിലെ എംഎല്‍എമാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഉദുമയില്‍ എംഎല്‍എ കെ.കുഞ്ഞിരാമണ്റ്റെ നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്തിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രമുള്ളത്. യോഗത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഏറ്റവുമധികം ചൂണ്ടിക്കാട്ടിയത് പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയാണ്. ദിവസേന ൨൫൦ മുതല്‍ ൩൦൦ വരെ രോഗികള്‍ എത്തുന്ന മുളിയാര്‍ സിഎച്ച്സിയില് യോഗം നടക്കുന്ന സമയത്തും രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. യോഗത്തിനുശേഷം എംഎല്‍എ സിഎച്ച്സി സന്ദര്‍ശിക്കുമെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷയും. എന്നാല്‍ സാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ നില്‍ക്കാതെ എംഎല്‍എ മടങ്ങി. ൨൦൦൯-ല്‍ പിഎച്ച്സി സിഎച്ച്സിയായി ഉയര്‍ത്തിയ മുളിയാറില്‍ ഒരോവര്‍ഷവും ഉള്ള സൗകര്യങ്ങള്‍ കൂടി നഷ്ടമാകുന്ന അവസ്ഥയാണ്. നേരത്തെ കിടത്തി ചികിത്സയും പ്രസവവാര്‍ഡും ഉണ്ടായിരുന്നു ഇവിടെ. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കണ്ട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റിനേയും ചൈല്‍ഡ് സ്പെഷ്യലിസ്റ്റിനേയും സ്ഥലംമാറ്റി. ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായാല്‍ മുളിയാറില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ സാധിക്കുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. തൃക്കരിപ്പൂറ്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്നാണ് വിവരം. നേരത്തെ തന്നെ ഇത്തരത്തിലുള്ള യോഗം ചേര്‍ന്നിരുന്നുവെന്നും സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ പ്രത്യേകിച്ച് കൂടേണ്ടതില്ലെന്നുമാണ് അധികൃതരുടെ നിലപാട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നില്ലെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. കിനാനൂറ്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് രണ്ട് മാസം മുമ്പ് ൨.൫ ലക്ഷത്തിണ്റ്റെ മരുന്നിന് സര്‍ക്കാര്‍ ഏജന്‍സിയായ കാരുണ്യക്ക് ചെക്ക് അയച്ചുകൊടുത്തിരുന്നു. ൧൮൦൦൦ ത്തിണ്റ്റെ മരുന്ന് മാത്രമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: