തിരുവനന്തപുരം:സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാ നായരുമായുള്ള വിവാഹബന്ധം മോശമാകാന്‍ കാരണം മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഭാര്യ ഭര്‍തൃബന്ധത്തിലെ പാകപ്പിഴകളാണ്. താന്‍ നിരപരാധിയാണെന്നും ഇപ്പോള്‍ പോലീസിന് പിടികൊടുക്കില്ലെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
തന്റെ ഭാര്യയായ സരിത എസ് നായരും മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇതോടെ കുംടുംബ ജീവിതം തകര്‍ന്നെന്നും കുടുംബപ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നുവെന്നും ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ മറികടന്ന് പലപ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫ് തന്നെ സഹായിച്ചെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. ഷാനവാസ് എം പി വഴിയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
സരിതയ്ക്ക് കേന്ദ്രമന്ത്രി കെ സി വേണുഗോപാലുമായും അടുത്ത ബന്ധമുണ്ടായിരുന്നതായി ബിജു രാധാകൃഷ്ണന് പറഞ്ഞു. കുടുംബബന്ധം തകര്‍ന്നതോടെയാണ് ബിസിനസ്സ് തകര്‍ന്നത്.
താന്‍ വാങ്ങിയ പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും ബിജു പറഞ്ഞു. അതേസമയം ബിജു രാധാകൃഷ്ണനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആറ് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെട്ട സംഘമാണ് രൂപീകരിച്ചത്.
മേല്‍നോട്ടം എഡിജിപി ഹേമചന്ദ്രനാണ്. സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതി സരിത നായരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പെരുമ്പാവൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: