ചെന്നൈ: തമിഴ് സിനിമയിലെ പരിചയ സമ്പന്നരായ നടന്മാരില് ഒരാളായിരുന്ന മണിവണ്ണന്(58) അന്തരിച്ചു. സംവിധായകനെന്ന നിലയിലും പ്രതിഭ തെളിയിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ചെന്നൈയിലായിരുന്നു അന്ത്യം.
നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ജന്മദേശം കോയമ്പത്തൂര്‍ ജില്ലയിലെ സുലൂരാണ്. ഒരേസമയം കൊമേഡിയനും വില്ലനും സ്വഭാവനടനായും തിളങ്ങിയ അദ്ദേഹം ഒരു ബഹിമുഖ പ്രതിഭയായിരുന്നു.
ഭാരതിരാജയ്ക്കൊപ്പം 1979 ല്‍ ചേര്‍ന്ന മണിവണ്ണന് ഭാരതിരാജയില്‍ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. സത്യരാജിനെ നായകനാക്കി നാഗരാജ ചോളന് എംഎ എംഎല്‍എ എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്.
അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: