തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ഫോണ്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇപി ജയരാജന്. പല സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ജയിലിലായ സരിത എസ്.നായരുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം ടെന്നി ജോപ്പന് പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് ജയരാജന് ആരോപിച്ചു.
ക്ലിഫ്ഹൗസിലെ ഫോണും ദുരുപയോഗപ്പെടുത്തിയെന്നും സരിത എസ് നായര്‍ക്കെതിരെ പരാതി നല്കുന്നതില് നിന്ന് പ്രവാസിയെ പിന്തിരിപ്പിക്കാന് ഡി.വൈ.എസ്.പിയെ സ്വാധീനിച്ചെന്നും ജയരാജന് ആരോപിച്ചു. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും ജയരാജന് കുറ്റപ്പെടുത്തി.
ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പി ശ്രീരാമകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു. സോളാര്‍ പവര്‍ പ്ലാന്റുകളും തമിഴ്നാട്ടില്‍ വിന്ഡ്മില് ഫാമുകളും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങളേയും വ്യക്തികളേയും കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ പ്രതിയാണ് സരിത എസ് നായര്‍.
എറണാകുളം ചിറ്റൂര്‍ റോഡില്‍ ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ്‘ എന്ന കമ്പനി നടത്തിവരികയായിരുന്ന സരിതയെ കഴിഞ്ഞ ആഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശിയെ കബളിപ്പിച്ച് 40,50,000 രൂപ തട്ടിയ കേസില്‍ ആയിരുന്നു അവര്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: