പാലക്കാട്: വിദ്യാഭ്യാസത്തിലൂടെ മാത്രമെ കരുത്തും ധാര്‍മ്മികതയുമുള്ള ഒരുസമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. പുത്തൂരില്‍ സീഡ് ഗുരുകുല ജൂണിയര്‍ കോളേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസരീതിയും ചിന്തയും ലക്ഷ്യവും വഴിമാറിയിരിക്കുകയാണ്. ഈ ലക്ഷ്യം പിഴച്ചതാണ് രാജ്യം നേരിടുന്ന ദുര്യോഗം. ലോകത്തിന് രക്ഷ ഹിന്ദുധര്മ്മത്തിലൂടെ മാത്രമാണ്. അത്തരത്തിലുള്ള ജീവിത വീക്ഷണവും ചര്യയുമാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത ഇന്നത്തെ സമൂഹത്തിനുണ്ട്.
പ്രകൃതിയോടൊത്തിണങ്ങിയ വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അതില്‍ നിന്നു വ്യതിചലിച്ചുവോ അത് തകര്‍ച്ചക്കു കാരണമായി. പ്രകൃതിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു.
പ്രകൃതിയെ ദൈവമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെവിദ്യാഭ്യാസം അതിനെ ആത്മീയതയെന്നും അന്ധവിശ്വാസമെന്നും പറഞ്ഞ് വലിച്ചെറിയാനാണ് ശ്രമിക്കുന്നത്. ഭാരതത്തില്‍ ശസ്ത്രീയമായ എന്തിലും ആത്മീയതയുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ശിക്ഷയും നിയമവുംമൂലം ആരും നന്നായിട്ടില്ല. വ്യവസ്ഥിതിയല്ല മാറേണ്ടത് മന:സ്ഥിതിയാണ്.
ലോകം നാനാതത്തിലുള്ള പ്രതിസന്ധിനേരിടുമ്പോള്‍ പ്രമേയം പാസ്സാക്കിയതുകൊണ്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു. സീഡ് ഗുരുകുല ഡയറക്ടര്‍ ടി. ഗോവിന്ദനുണ്ണി സ്വാഗതംപറഞ്ഞു. വിന് വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ ജയസൂര്യന്‍ മുഖ്യാതിഥിയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: