തൃശൂര്‍: അന്തരിച്ച മുന്‍മന്ത്രി ലോനപ്പന് നമ്പാടന്റെ സംസ്കാരം ഇന്ന് തൃശൂര്‍ പേരാമ്പ്രയില്‍ നടക്കും. നമ്പാടനോടുള്ള ആദരസൂചകമായി കൊടകര പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കുകയാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഹര്‍ത്താല്‍.
മൃതദേഹം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ നാമ്പാടന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. വൈകിട്ട് നാലിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാരച്ചടങ്ങിനു ശേഷം കൊടകര സെന്ററില്‍ സര്‍വകക്ഷി അനുശോചന യോഗം ചേരും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ 6.15-ഓടെ എത്തി അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് കെ.പി. ധനപാലന് എം.പിയും ധനകാര്യ മന്ത്രി കെ.എം. മാണിയും അന്ത്യോപചാരമര്‍പ്പിച്ചു. പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനായി കൊണ്ടുപോയി. അവിടെ നിന്നും ഉച്ച കഴിഞ്ഞ് ഒരു മണിയോടെ വീണ്ടും പേരാന്പ്രയിലെ വസതിയിലേക്കു കൊണ്ടുവരും.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പേരാമ്പ്രയിലും ഇരിങ്ങാലക്കുടയിലുമായി എത്തുന്നുണ്ട്. ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാല് നൂറ്റാണ്ടോളം നിയമസഭാംഗമായ നമ്പാടന് രണ്ട് തവണ മന്ത്രിയും ഒരുതവണ ലോക്സഭ എംപിയുമായിരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: