ന്യൂദല്‍ഹി: ദല്‍ഹിയില്‍ പാക്ക് നയതന്ത്രജ്ഞനെ കൈയ്യേറ്റം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് സമീപത്തായി നടന്ന അപകടത്തെ തുടര്‍ന്ന് പാക്ക് നയതന്ത്രഞ്ജന് സര്ഗ്ഗംറാസയേയും ഡ്രൈവറുടേയും നേര്‍ക്ക് ഇവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സംഭവത്തില്‍ വിദേശകാര്യമന്ത്രാലയത്തിനെതിരെ പാക്കിസ്ഥാന് ഹൈ കമ്മീഷന് നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന് ഹൈക്കമീഷനിലെ ആദ്യ സെക്രട്ടറി സര്‍ഗ്ഗം റാസ വസന്ത് കുഞ്ചിലെ തന്റെ വസതിയിലേക്ക് ചാണക്കയപുരിയില് നിന്ന് പോകും വഴിയായിരുന്നു സംഭവം.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ സമീപത്തെത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളുമായി അപകടം ഉണ്ടാകുകയും ഇരു കൂട്ടര്‍ക്കും നിസാര പരിക്കുകള്‍ ഏല്ക്കുകയും ചെയ്തെന്ന് മേമന് പറയുന്നു.
തുടര്‍ന്ന് റാസയുടെ ഡ്രൈവര്‍ ഹൈദര്‍ സമാനും ബൈക്ക് യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബൈക്ക് യാത്രക്കാര്‍ അസഭ്യവര്‍ഷവും അക്രമണവും നടത്തുകയായിരുന്നെന്നുമാണ് അറിയുന്നത്.
ഇരു കൂട്ടരേയും പിന്നീട് ചികിത്സയ്ക്ക് വിധേയരാക്കി. റാസയോട് അപമര്യാദയായി പെരുമാറിയതിന് ഇവരെ പിന്നീട് സെക്ഷന്‍ 279,336 വകുപ്പുകള്‍ പ്രകാരം ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാക്കിസ്ഥാന് ഹൈക്കമ്മീഷന് അന്താരാഷ്ട്ര നയതന്ത്ര പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: