കാസര്‍കോട്: പാക്കിസ്ഥാന് തടവറയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട സരബ്ജിത്സിംഗിണ്റ്റെ മരണത്തില്‍ അനുശോചിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സ്വദേശാഭിമാന സദസ് സംഘടിപ്പിച്ചു. രാജ്യത്തിണ്റ്റെ വീരബലിദാനിയാണ് സരബ്ജിത് സിംഗെന്നും അദ്ദേഹത്തെ കൊലചെയ്തതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സദസ് അഭിപ്രായപ്പെട്ടു. കാസര്‍കോട് ടൗണ്‍ബാങ്ക് ഹാളില്‍ നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഭാരതമാണെന്ന് വരുത്തി തീര്‍ക്കാനാണ് പാക്കിസ്ഥാണ്റ്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് സര്‍ക്കാര്‍ താലിബാനിസത്തെ സംരക്ഷിക്കുന്നതിണ്റ്റെ തെളിവാണ് സരബ്ജിത്തിണ്റ്റെ കൊലപാതകം. പാക്ക് ഭീകരന് അജ്മല്‍ കസബിണ്റ്റെ സംരക്ഷണത്തിന് ൩൨ കോടിയാണ് ഇന്ത്യ ചിലവഴിച്ചത്. എന്നാല്‍ നിരപരാധിയായ സരബ്ജിത്തിനെ നീണ്ട ൨൨ വര്‍ഷം ക്രൂരമായി പീഡിപ്പിക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത കൊലപാതകമാണ് സരബ്ജിത്തിണ്റ്റേത്. മൂന്നു മാസം മുന്‍പ് ഇതേ ജയിലില്‍ ഒരു ഇന്ത്യന്‍ തടവുകാരന് കൊല്ലപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്ത്തിയതിണ്റ്റെ ഫലമാണ് സരബ്ജിത്സിംഗിണ്റ്റെ വധം. പരിപാടിയില്‍ സരബ്ജിത് സിംഗിണ്റ്റെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും നടന്നു. ജില്ലാ ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ഗണപതി കോട്ടകണി, അംഗാര, അഡ്വ.സദാനന്ദ കാമത്ത്, ജി.ചന്ദ്രന്, കെ.ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.കുമാര്‍ സ്വാഗതവും പി.രമേശ് നന്ദിയും പറഞ്ഞു. മണികണ്ഠറൈ, മാധവമാസ്റ്റര്‍, വിട്ടല്‍ഷെട്ടി, ആര്.ഗണേശ്, സുജ്ഞാനി ഷാന്ഭോഗ്, ശ്രീലത, പി.ആര്.സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: