കാസര്‍കോട്: കണ്ണൂരില്‍ ഭീകരപരിശീലനം നടത്തുകയായിരുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവത്തിണ്റ്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോപ്പുലര്‍ഫ്രണ്ട് , എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തി. കാസര്‍കോട്, നീലേശ്വരം, ചീമേനി, ഹൊസ്ദുര്‍ഗ്ഗ്, കുമ്പള പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലെ എട്ടോളം പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തി. പെരുമ്പള, ചൗക്കി, ഉളിയത്തടുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട് പുതിയകോട്ട, നീലേശ്വരം തൈക്കടപ്പുറം, ചീമേനി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെയാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പുകള്, സിഡികള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവ പരിശോധിച്ച് വരികയാണ്. ആദൂറ്‍ സിഐ എ.സതീഷ്കുമാര്‍, ഹൊസ്ദുര്ക്ഷ് സിഐ വേണുഗോപാല്‍, കുമ്പള സിഐ രഞ്ജിത്ത്, കാസര്‍കോട് എസ്ഐ എ.വി.ദിനേശന്, നീലേശ്വരം എസ്ഐ പ്രേംസദന്, ചീമേനി എസ്ഐ വിനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പോപ്പുലര്ഫ്രണ്ടിണ്റ്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയുധ പരിശീലനം നടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരുവുനായകള്‍ക്ക് വ്യാപകമായി വെട്ടേറ്റ സംഭവവും ഉണ്ടായിരുന്നു. കണ്ണൂറ് സംഭവത്തിന് രണ്ട് ദിവസത്തിനുശേഷം സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡ് പ്രഹസനമായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. റെയ്ഡ് നടക്കുമെന്ന് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങള്‍ക്ക് വിവരം ചോര്‍ന്നുകിട്ടുകയും ചെയ്തു. പോലീസ് നടപടികള്‍ വൈകിയത് മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്ക് സഹായകമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: