കാസര്‍കോട്: ജില്ലയില്‍ ഈ വര്‍ഷം 50 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍. 3 എലിപ്പനിയും 5083 വയറിളക്കരോഗങ്ങളും 27 മലമ്പനി കേസുകളും 5 ഡൈഫോയ്ഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം 208 ഡങ്കി കേസുകള്‍ റിപ്പോര്ട്ട്ചെയ്തതില് 1 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ൨൮൬ മലമ്പനി കേസുകളും 75 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു.മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് കളക്ട്രേറ്റില്‍ ചേര്‍ന്ന ഇണ്റ്റര്സെക്ടറല് യോഗത്തില്‍ രൂപംനല്കി. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് മലയോരപഞ്ചായത്തുകളിലായതിനാല് ഇത്തരം പ്രദേശങ്ങളിലെ തോട്ടമുടമകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുവാന്‍ തീരുമാനമായി. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും. ഇതനുസരിച്ച് 3 ഘട്ടങ്ങളിലായി ജില്ലയില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണപരിപാടികള്‍ നഗരക്ഷേമ വകുപ്പിണ്റ്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കും. രോഗം പൊട്ടിപ്പുറപ്പെടാനുള്ള ഇണ്റ്റര്എപ്പഡപ്പിക് ഘട്ടത്തില്‍ കൊതുക്നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം പരിപാടികളും, രണ്ടാംഘട്ടത്തില്‍ ഡെങ്കിപ്പനി, ജലജന്യരോഗനിയന്ത്രണങ്ങള്ക്കാവശ്യമായ രോഗപ്രതിരോധ നടപടികളും, മൂന്നാംഘട്ടത്തില്‍ എലിപ്പനി, മലമ്പനി രോഗനിയന്ത്രണങ്ങള്ക്കാവശ്യമായ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കും. മെയ് 1 മുതല്‍ ജുലായ് 31 വരെയാണ് രണ്ടാംഘട്ടപരിപാടികള് നടപ്പിലാക്കുന്നത്. ഈ കാലഘട്ടങ്ങളില്‍ മഴക്കാലപൂര്‍വ്വ രോഗ വളര്‍ച്ച നിയന്ത്രണം, രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെയുള്ള രോഗനിരീക്ഷണ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതോടൊപ്പം രോഗാതുരതയും തദ്വാര മരണങ്ങളും തടയുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈന്നല്‍ നല്കിപരിപാടികള് ആസൂത്രണം ചെയ്യും. ഈ മാസം 25 നകം മുനിസിപ്പല്‍തല ബ്ളോക്ക്തല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അതതു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ ജീവനക്കാരെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ശുചിത്വ കാമ്പയിന്, മാലിന്യനിര്‍മ്മാര്‍ജ്ജനപരിപാടികള്‍ നടപ്പിലാക്കും. കാസറകോട്ടെ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂറ്റിണ്റ്റെ ജീവനക്കാരെ ഡെങ്കിപ്പനി, വ്യാപിച്ചജില്ലയുടെ പഞ്ചായത്തുകളില്‍ വിന്യസിച്ച് കൊതുകുകള്‍, കൂത്താടി സര്‍വ്വേ, കൂത്താടി നശീകരണം, ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ജില്ലയിലെ ൭ബ്ളോക്ക് പി.എച്ച്.സി. കളിലെ ചാര്‍ജ് നല്കി. രോഗനിയന്ത്രണം, പ്രതിരോധം, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചേര്‍ന്ന കര്‍മ്മ പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്പ്രസി്. അഡ്വ. പി.പി. ശ്യാമളാദേവി ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ് അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: