കാസര്‍കോട്: ഭരണകൂടത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും ഹൈന്ദവസമൂഹം നേരിടുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ൧൮ന് നടക്കുന്ന എസ്പി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ലീഗിണ്റ്റെ അധികാര രാഷ്ട്രീയത്തിന് കീഴ്പ്പെട്ട് ഭരണ-പോലീസ് സംവിധാനങ്ങള്‍ കൈക്കൊള്ളുന്ന ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കേണ്ട സാഹചര്യമാണ് ജില്ലയിലുള്ളത്. ലീഗിണ്റ്റെ വര്ഗ്ഗീയാക്രമണങ്ങള്ക്കിരയാകേണ്ടി വരുന്ന ഭൂരിപക്ഷ സമുദായത്തിന് പോലീസ് സംവിധാനത്തില്‍ നിന്നും കടുത്ത അനീതിയാണ് നേരിടേണ്ടി വരുന്നത്. പരാതി പറയുന്നവനെ പ്രതിയാക്കുന്ന നിലപാടാണ് പോലീസിന്. ലീഗ് ക്രിമിനലുകളെ സ്റ്റേഷനില്‍ കയറി എംഎല്‍എമാര്‍ മോചിപ്പിച്ചുകൊണ്ടുപോകുന്ന ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സാക്ഷികളെ പ്രതികളുടെ ആള്ക്കാര് പോലീസിണ്റ്റെ കണ്മുന്നില് വെച്ച് ഭീഷണിപ്പെടുത്തുകയാണ്. നിരന്തര അക്രമങ്ങള്‍ക്കിരയാകേണ്ടി വന്നിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാകാത്ത സ്ഥിതിയുമുണ്ട്. മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ പല കേസുകളിലും അന്വേഷണം അട്ടിമറിക്കുകയാണ്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അഡ്വ.സുഹാസ് വധക്കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ആഭ്യന്തരവകുപ്പിണ്റ്റെ അനുമതി തേടി ക്രൈംബ്രാഞ്ച് സമീപിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കുറ്റപത്രം പോലും സമര്‍പ്പിക്കാതെ തികച്ചും പ്രതിഷേധാര്‍ഹ നിലപാടാണ് സുഹാസ് വധക്കേസില്‍ ഭരണകൂടം പുലര്‍ത്തുന്നത്. ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന മതതീവ്രവാദികളോടൊപ്പമാണ് സര്ക്കാറെന്നതിന് വ്യക്തമായ തെളിവാണ് സുഹാസ് വധക്കേസ് അന്വേഷണം. അടുത്തിടെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പോലീസ് നിലപാട് പക്ഷപാതപരമാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ജ്യോതിഷ് വധശ്രമക്കേസില്‍ മതനേതൃത്വത്തിണ്റ്റെ പിന്തുണയുണ്ടായതായി വ്യക്തമായിട്ടും ആ വഴിക്ക് അന്വേഷണം നടന്നില്ല. ഒരുകേസിലും ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. കൃത്യമായ ഇടവേളകളില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നതും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമങ്ങള്‍ക്കുശേഷം കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് ആവര്‍ത്തിക്കുമെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിഷ്ക്രിയരാവുകയാണ് പതിവ്. ക്ഷേത്രാചാരങ്ങള്ക്കുനേരെ മതതീവ്രവാദികള്‍ നടത്തിയ വെല്ലുവിളി കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ക്ഷേത്രത്തിനുനേരെ മുമ്പ് നടന്ന മുഴുവന്‍ അതിക്രമങ്ങളും വിശദമായി അന്വേഷിക്കപ്പെടണം. ഇതിനുപുറമെയാണ് കടലോരത്ത് ശക്തിയാര്‍ജിക്കുന്ന മതതീവ്രവാദം ഹിന്ദുസമൂഹത്തെ ലക്ഷ്യം വയ്ക്കുന്നത്. തീരപ്രദേശത്തുനിന്നും ഹിന്ദുസമൂഹത്തെ ആട്ടിയോടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവരികയാണ്. മതതീവ്രവാദത്തിന് വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് തുടരന്വേഷണമില്ലാത്തതെന്ന് ഭരണകൂടം വ്യക്തമാക്കണം. വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ ഹൈന്ദവസമൂഹം നാളെ രാവിലെ ൯ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളാകണമെന്ന് ആര്‍എസ്എസ് താലൂക് സംഘചാലക് ദിനേശ് മഠപ്പുര, ജില്ലാ കാര്യവാഹ് ജനാര്ദ്ദനന് പ്രതാപ്നഗര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രി, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് അംഗാറ ശ്രീപാദ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: