കാസര്‍കോട്: ഉദുമ സ്പിന്നിംഗ്മില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഖജനാവിന് ൨൩ കോടിയുടെ നഷ്ടമുണ്ടാക്കിയ ടെക്സ്റ്റൈല്‍ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. അഴിമതിയില്‍ മുന്‍വ്യവസായ മന്ത്രി എളമരം കരീമിന് പങ്കുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് ബിജെപി പ്രക്ഷോഭത്തിനിറങ്ങുന്നത്. റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷണ പരിധിയില്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദുമ, പിണറായി, കോമളപുരം സ്പിന്നിംഗ് മില്‍ പദ്ധതിയില്‍ ൨൩ കോടിയുടെ അഴിമതി നടന്നതായാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ ൯.൫൯ കോടിയുടേയും യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ ൧൪.൧൫ കോടിയുടേയും അഴിമതി നടന്നു. എസ്റ്റിമേറ്റ് തുക പലതവണ വര്‍ദ്ധിപ്പിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കി. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കൈക്കൊണ്ട നിലപാടുകള്‍ അഴിമതിക്ക് കൂട്ടുനില്ക്കുന്നതായിരുന്നെന്നും കണ്ടെത്തി. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എ.ഐസക്, ടെക്സ്റ്റല്‍ വകുപ്പ് ചെയര്മാന് പി.നന്ദകുമാര്‍, എംഡി എം.ഗണേഷ് എന്നിവരെയാണ് റിപ്പോര്‍ട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. കഴിഞ്ഞ സര്‍ക്കാറിണ്റ്റെ കാലത്ത് താത്കാലികമായി നിയമിക്കപ്പെട്ട എംഡിയെ ഉടന്‍ നീക്കണമെന്നു നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. എളമരം കരിമിനെതിരെ ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍ഡിഎഫ് കുഞ്ഞാലിക്കുട്ടിക്ക് മുമ്പ് ചെയ്തുകൊടുത്ത സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇത്. അഴിമതിയില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്നതിണ്റ്റെ പ്രത്യക്ഷ ഉദാഹരണമാണ് ടെക്സ്റ്റൈല്‍ അഴിമതി. എല്‍ഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും സാധിക്കുന്ന സംഭവത്തില്‍ യുഡിഎഫ് നിലപാട് ദുരൂഹതയുണര്‍ത്തുന്നതാണ്. ആരോപണ വിധേയരെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ എളമരംകരീമിനെയും അഴിമതി നടത്തിയവരേയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: