കുമ്പള: വ്യാപാര സ്ഥാപനത്തിണ്റ്റെ ബോര്‍ഡില്‍ സ്ഥലപേരിണ്റ്റെ സ്ഥാനത്ത് പാര്‍ലമെണ്റ്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ ഭീകരവാദി അഫ്സല് ഗുരുവിണ്റ്റെ പേര് ചേര്‍ത്ത കടയുടമക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള കട്ടത്തടുക്ക എകെജി നഗറിലുള്ള ഫാമിലി സ്റ്റോറിണ്റ്റെ ബോര്‍ഡിലാണ് നേരത്തെയുണ്ടായിരുന്ന പേര് മാറ്റി അഫ്സല്ഗുരുനഗര് എന്നാക്കിയത്. കടയുടമ അസീസിനെതിരെ കുമ്പള പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. കടയിലെത്തി ബോര്‍ഡ് കസ്റ്റഡിയിലെടുത്തെങ്കിലും അസീസിനെ പിടികൂടാനായില്ല. ശനിയാഴ്ച മുതല്‍ അസീസ് സ്ഥലത്തില്ലെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: