കാസര്‍കോട് : ആര്‍ഷ സംസ്കൃതിയുടെ പുണ്യം അക്ഷര ദീപങ്ങളാല്‍ അലംകൃതമാക്കി ജന്മഭൂമി കാസര്‍കോട് ജില്ലാ ബ്യൂറോ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മാധ്യമ രംഗത്തെ ദേശീയതയുടെ ആവിഷ്കാരമായി മാറിയ ജന്മഭൂമിയുടെ കാസര്‍കോട് ജില്ലാ ബ്യൂറോയുടെ ഉദ്ഘാടനം ഇന്ന് മംഗലാപുരം എം പി നളീന്‍കുമാര്‍ കട്ടീല്‍ നിര്‍വ്വഹിക്കും. കാസര്‍കോട് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ് കാരിക സംഘടനാ പ്രതിനിധികളും മാധ്യമ സുഹൃത്തുക്കളും പങ്കെടുക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാണ്റ്റിന് സമീപത്തുള്ള സഞ്ജീവനി ആര്‍ക്കേഡിലാണ് ബ്യൂറോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മലയാള മാധ്യമ രംഗത്ത് നാലു പതിറ്റാണ്ടുകളായി ദേശീയതയുടെ ശബ്ദമായി ജന്മഭൂമി വേറിട്ടു നില്ക്കുന്നു. നിലപാടുകളില്‍ ഉറച്ചുനിന്നു കൊണ്ട് സംസ്കാരത്തിണ്റ്റെ സന്ദേശവുമായി മുന്നേറുന്ന ജന്മഭൂമിക്ക് മാധ്യമലോകത്ത് സ്വന്തമായ ഒരിടം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പ്പിക്കുകയും പൗരാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത മഹത്തായ പാരമ്പര്യമാണ് ജന്മഭൂമിയുടെ ഊര്‍ജ്ജ ശ്രോതസ്സ്. ഈ പാരമ്പര്യമാണ് സര്‍ഗ്ഗാത്മക പ്രതിപക്ഷത്തിണ്റ്റെ റോള്‍ നിര്‍വ്വഹിക്കാന്‍ ജന്മഭൂമിയെ പ്രാപ്തമാക്കണം. ജനാധിപത്യത്തിണ്റ്റെ നാലാം തൂണിനെ വ്യവസായ വത്കരണത്തിണ്റ്റെ ലാഭക്കണക്കുകള്‍ ചിതലരിപ്പിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് നിക്ഷിപ്ത താത്പര്യങ്ങള്‍ വാര്‍ത്തകളിലെ ദേശീയതയെ അപ്രസക്തമാക്കുന്ന പുതിയ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ജന്മഭൂമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിണ്റ്റെ ഭാഗമായാണ് കാസര്‍കോട്ട് പുതിയ ബ്യൂറോ പ്രവര്‍ത്തനം ആരംഭിക്കുന്നതും. സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ തുളുനാട്ടില്‍ ദേശീയ ജാഗ്രതയുടെ മാധ്യമാവിഷ്കാരമായി ജന്മഭൂമി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ മേഖലകളിലേക്ക് മുന്നേറാനുള്ള തുടക്കമാണ് പുതിയ ജില്ലാ ബ്യൂറോ ഉദ്ഘാടനം. ഇന്ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജന്മഭൂമി വികസന സമിതി ചെയര്മാന് അഡ്വ കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കിദൂറ്‍ ശങ്കരനാരായണ ഭട്ട്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ പി മുരളീധരന് സഹകാര്‍ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ കെ. കരുണാകരന്, അസീമ എക്സിക്യൂട്ടീവ് എഡിറ്റര്‍ സന്തോഷ് തൊമ്മയ്യ, രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ പ്രസിഡണ്റ്റ് സി.എച്ച് സുരേഷ്, കാസര്‍കോട് പ്രസ് ക്ളബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, എന്‍ടിയു സം സ്ഥാന വൈസ് പ്രസിഡണ്റ്റ് അശോക് ബാഡൂറ്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്റ്റ് കുണ്ടാര്‍ രവീശതന്ത്രി, ജന്മഭൂമി ഡയറക്ടര്‍ കെ വി ഗോവിന്ദന്, ജന്മഭൂമി കണ്ണൂറ് റസിഡണ്റ്റ് എഡിറ്റര്‍ എ ദാമോദരന്‍ എന്നിവര്‍ ആശംകളര്പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: