കാസര്‍കോട്്: മായിപ്പാടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കാറിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മധൂറ് രാമദാസ് നഗറിലെ സോണിക്കുട്ടിയും ഭാര്യയും രണ്ട് കുട്ടികളുമാണ് കാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്താണെന്നാണ് പോലീസിണ്റ്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹതയകറ്റാന്‍ പോലീസിന് കഴിയുന്നില്ല. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തുവന്നതോടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു പോലീസ്. ദുരന്തം വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും. മായിപ്പാടി റോഡരികില്‍ ചുവന്ന ആള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്നലെ രാവിലെ നാട്ടുകാര്‍ കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുഴുവന്‍ ചില്ലുകളും അടച്ചിട്ട കാറിണ്റ്റെ ചില്ലുകളില്‍ മഞ്ഞനിറം കണ്ടത് നാട്ടുകാരില്‍ സംശയമുളവാക്കി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാര്‍ തുറന്നത്. വിവരമറിഞ്ഞ് നാടിണ്റ്റെ നാനാഭാഗത്തുനിന്നും ആള്ക്കാര് ഇവിടെ എത്തിയിരുന്നു. നൂറുകണക്കിനാളുകള്‍ പ്രദേശത്തെത്തിയതോടെ പോലീസ് വടം കെട്ടിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. നടുക്കുന്ന കാഴ്ചയായിരുന്നു കാറിനകത്തുണ്ടായിരുന്നത്. സോണിക്കുട്ടിയും ത്രേസ്യാമ്മയും മുന്‍സീറ്റിലും മക്കളായ ഏഴാം ക്ളാസ്സുകാരന് ജെറിനും, അഞ്ചാം ക്ളാസ്സുകാരി ജുവലും പിന്‍സീറ്റിലും മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റ പാടുകളും കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാറിണ്റ്റെ വലത് വശത്തും രക്തക്കറ കണ്ടതും ദുരൂഹത ഇരട്ടിപ്പിച്ചു. കാറിണ്റ്റെ ഉള്‍വശം ഭൂരിഭാഗവും ഉരുകിയ നിലയിലുമായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പോലീസ് അറിയിച്ചെങ്കിലും ബന്ധുക്കള്‍ ഇത് വിശ്വസിച്ചിക്കുന്നില്ല. തുടര്‍ന്നാണ് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി സോണിക്കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഡ്ലു പള്ളിക്കലിലെ ഇവരുടെ ഇരുനില വീടിണ്റ്റെ മുന്‍വശത്ത് വാതിലിനു സമീപം രക്തക്കറ കണ്ടതായും പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ദുരന്തത്തില്‍ വിശ്വസിക്കാനാകാതെയാണ് നാട്ടുകാരിപ്പോഴും, നിരവധി പേരാണ് ദുരന്തവിവരമറിഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും അപകടസ്ഥലത്തേക്കും എത്തിച്ചേര്‍ന്നത്. ജെറിണ്റ്റെയും ജുവലിണ്റ്റെയും സഹപാഠികളും അധ്യാപകരുമെത്തി. ഭെല്ലിലെ ജീവനക്കാരനായ സോണിക്കുട്ടിയെക്കുറിച്ചും ജനറല്‍ ആശുപത്രിയിലെ നേഴ്സായ ത്രേസ്യാമ്മയെക്കുറിച്ചും നാട്ടുകാര്‍ക്കും നല്ലുതുമാത്രമേ പറയാനുള്ളൂ. ഇന്ന് നടക്കുന്ന പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: