കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി കള്ളനോട്ട് നല്‍കിയതിനെതുടര്‍ന്ന് പിടികൂടിയ 31 ലക്ഷത്തിണ്റ്റെ കള്ളനോട്ട് കേസില്‍ പുതുതായി പ്രതിചേര്‍ക്കപ്പെട്ട രണ്ട് പേരുള്‍പ്പെടെ നാല് പ്രതികള്‍ ഗള്‍ഫിലാണെന്ന് വ്യക്തമായി. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് കള്ളനോട്ട് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസം 17നാണ് ചെറുവത്തൂറ് കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഗള്‍ഫുകാരനായ അബ്ദുള്‍ ജബ്ബാര്‍ കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി ആയിരത്തിണ്റ്റെ കള്ളനോട്ടു നല്‍കിയത്. ഇത് പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജബ്ബാറിണ്റ്റെ കയ്യില്‍ ൧൦ ലക്ഷം കള്ളനോട്ടുകള്‍ എത്തിയിരുന്നതായി കണ്ടെത്തി. പലര്‍ക്കും നല്‍കാനുള്ള ഹവാല പണമാണിത് എന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ 14 ലക്ഷത്തിണ്റ്റെ കണക്ക് മാത്രമെ പോലീസിണ്റ്റെ പക്കലുള്ളൂ. ബാക്കി ജബ്ബാറിണ്റ്റെ ഭാര്യ സുബൈദ കത്തിച്ചുകളഞ്ഞതായി പോലീസ് പറയുന്നു. ദുബായ് കേന്ദ്രീകരിച്ച കള്ളനോട്ട് ഇടപാട് നടത്തുന്ന ഉഡുപ്പിക്കാരനായ ഒരു അബൂബക്കര്‍ ഹാജിയാണ് കള്ളനോട്ട് കേസിലെ മറ്റൊരു പ്രധാന കണ്ണി. അയാളുടെ ഡ്രൈവര്‍ ചേതന്‍ കുമാറാണ് നോട്ടുകെട്ടുകള്‍ അബ്ദുള്‍ ജബ്ബാറിന് എത്തിച്ചുകൊടുത്തിരുന്നത്. ഉഡുപ്പി ഹാജിക്ക് കള്ളനോട്ടുകള്‍ എത്തിച്ചിരുന്നത് കഴിഞ്ഞ ദിവസം പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള കാസര് കോട് സ്വദേശി മുഹമ്മദ് കുഞ്ഞി, കോളയാട് മജീദ് എന്നിവരാണ്. പാക്കിസ്ഥാന് നിര്‍മ്മിതമായ ഇന്ത്യന്‍ കള്ളനോട്ടുകള്‍ ഇവര്‍ മുഖാന്തരമാണ് ഇന്ത്യയിലെത്തിച്ചിരുന്നത്. ഇവര്‍ക്ക് ഇന്ത്യയില്‍ വിപുലമായ ഹവാല ഇടപാടുകളുണ്ട്. ഗള്‍ഫില്‍ നിന്നും എത്തിക്കുന്ന ഹവാല ഇടപാടുകളില്‍ കള്ളനോട്ടുകള്‍ പെടുത്തിയാണത്രെ ഇവര്‍ വര്‍ഷങ്ങളായി ഇടപാടുതുടരുന്നത്. ഉഡുപ്പിഹാജിക്കും ഗള്‍ഫില്‍ സ്ഥാപനമുണ്ട്. അവിടെയുള്ള ബന്ധമാണ് കള്ളനോട്ടില്‍ എത്തിയത്. അബ്ദുള്‍ ജബ്ബാറിണ്റ്റെ ഭാര്യ സുബൈദയും ഉള്‍പ്പെടെ ആറുപേരാണ് ഈ കേസ്സുമായി ബന്ധപ്പെട്ട് ജയിലുള്ളത് പുതുതായി പ്രതിചേര്‍ത്ത രണ്ടുപേരും. മുമ്പ് പ്രതിചേര്‍ത്ത ഉഡുപ്പി സ്വദേ ശി മുഹ്യുദ്ദീന്‍ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഇവിരെ കൂടി പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ കള്ളനോട്ട് ബന്ധങ്ങളുടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കുകയുള്ളൂ. അതിന് എന്‍ഐഎ കേസ്സ് ഏറ്റെടുത്താലെ സാധിക്കുകയുള്ളൂ. കാസര്‍കോട്, മംഗലാപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുമ്പ് പിടികൂടിയ കള്ളനോട്ട് ബന്ധമുള്ള കേസ്സുകളെല്ലാം എന്‍ഐഎയാണ് അന്വേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചാബില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് കേസിലും കള്ളനോട്ട് കേസ്സിലും എന്‍ഐഎയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കള്ളനോട്ടുകള്‍ ഗള്‍ഫ് വഴി ഒഴുക്കുന്നത് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് എന്‍ഐഎ കണ്ടെത്തുകയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: