കാസര്‍കോട്: ഭവനശ്രീ പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിനെടുത്ത വായ്പാ തുക സര്‍ക്കാര്‍ ഏറ്റെടുത്ത് ഒന്നര വര്‍ഷത്തിലധികമായിട്ടും ഗുണഭോക്താക്കള്‍ക്ക് ആധാരം തിരിച്ചുകിട്ടിയില്ലെന്ന് പരാതി. കാസര്‍കോട് എസ്ബിഐ ശാഖയില്‍ നിന്നും വായ്പയെടുത്ത കാറഡുക്ക, ബദിയഡുക്ക പഞ്ചായത്തുകളിലെ 132 കുടുംബങ്ങള്‍ക്കാണ് ആധാരം തിരികെ ലഭിക്കാത്തത്. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവരുടെ തുകയും ഏറ്റെടുക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മുനീറിണ്റ്റെ പ്രഖ്യാപനം നടപ്പിലാകാത്തത് 147 കുടുംബങ്ങളെയും അനിശ്ചിതത്വത്തിലാക്കി. ഭവനശ്രീ പദ്ധതി പ്രകാരം ജില്ലാമിഷന് മുഖേന 1477 കുടുംബശ്രീ അംഗങ്ങളാണ് ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ആധാരം പണയപ്പെടുത്തി വായ്പയെടുത്തത്. 2011 ഫെബ്രുവരി 22ന് സര്‍ക്കാരും സിഡിഎസും ബാങ്കുകളും തമ്മിലുണ്ടായ ധാരണപ്രകാരം സഹകരണ ബാങ്കുകളിലേതൊഴികെയുള്ള തുക സര്‍ക്കാര്‍ അടയ്ക്കുമെന്ന അറിയിപ്പ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചു. പതിനഞ്ച് ഗഡുക്കള്‍ അടച്ചുതീര്‍ത്ത ശേഷമായിരുന്നു ഇത്. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നും അറിയിപ്പുണ്ടായി. ഇതുപ്രകാരം ബാങ്കുകള്‍ വായ്പയെടുത്തവരുടെ ആധാരം തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ എസ്ബിഐ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നും വായ്പയെടുത്ത കാറഡുക്കയിലെ 86 പേര്‍ക്കും ബദിയഡുക്കയിലെ 46 പേര്‍ക്കും ആധാരം ലഭിച്ചില്ലെന്ന നിരന്തര പരാതിയാണ് ഇപ്പോള്‍ സിഡിഎസ്സിന് ലഭിക്കുന്നത്. വായ്പാതുക സംബന്ധിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതയാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. തിരിച്ചടക്കാനുള്ള തുക സംബന്ധിച്ച് ആദ്യം നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പലിശയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ബാങ്ക് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2011 െപ്തംബര് അഞ്ചിന് ജില്ലാ മിഷന് സര്‍ക്കാരിന് വീണ്ടും സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. റിപ്പോര്‍ട്ട് ഗവണ്‍മെണ്റ്റ് അംഗീകരിച്ചാല്‍ മാത്രമേ ആധാരം തിരികെ നല്കാന് കഴിയൂ എന്നാണ് ബാങ്ക് നിലപാട്. ആധാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയും കൈക്കൊണ്ട തീരുമാനങ്ങളുടെ മിനുട്സ് ഹാജരാക്കി കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബാങ്കിന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വായ്പാതുക സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച തികഞ്ഞ അനാസ്ഥയില്‍ 132കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. വിവാഹവും ചികിത്സയുമുള്‍പ്പെടെയുള്ള അടിയന്തിരാവശ്യങ്ങള്ക്ക് വായ്പയെടുക്കാന്‍ പോലുമാകാതെ ഉഴലുകയാണ് കുടുംബങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവരുടെ തുകയും ഏറ്റെടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും തീരുമാനമാകാതെ നീളുകയാണ്. ചെമ്മനാട്, കരിന്തളം, കള്ളാര്‍, മടിക്കൈ, പള്ളിക്കര, പനത്തടി, ഉദുമ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ ൩൦൧ കുടുംബങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാസങ്ങളോളമായി കാത്തിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളല്ലാതെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങളൊന്നും തന്നെ പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: