കാസര്‍കോട് : ദേശീയ പാതയിലെ ചെര്‍ക്കള ഇന്ദിരാനഗറില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സിണ്റ്റെ സംയോജിതമായ ഇടപ്പെടല്‍ മൂലം വാന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്നും ക്രൂഡ് ഓയിലുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എല്‍ 11 ആര് 9996 നമ്പര്‍ ടാങ്കര്‍ ലോറിക്കാണ് തീപിടുത്തമുണ്ടായത്. ്രെഡെവര്മാരായ കോഴിക്കോട് മുട്ടം സ്വദേശി തെക്കേതോടില് ശ്രീകുമാര്‍, വയനാട് സ്വദേശി ഉദയാഫ് എന്നിവര്‍ ഭക്ഷണം കഴിക്കാനായി ടാങ്കര്‍ നിര്‍ത്തിയിട്ട് സമീപത്തെ ഹോട്ടലില്‍ പോയപ്പോഴാണ് ടാങ്കറില്‍ നിന്നും പുകയുയരുന്നത് കണ്ടത്. മണ്ണും ചരലും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയായ പാരിസണ്സ്പ്രൈവറ്റ് ലിമിറ്റഡിണ്റ്റയാണ് ടാങ്കര്‍ ലോറി. ടാങ്കറിണ്റ്റെ കാബിന് തീപിടുത്തത്തില്‍ മുഴുവനായും കത്തി നശിച്ചു. ടാങ്കര്‍ ലോറിക്ക് തീപിടിച്ചത് പ്രദേശവാസികളില്‍ ഭീതിയുളവാക്കി. സംഭവം നടന്ന ഇന്ദിരാനഗറിന് ചുറ്റുമായി കാര്‍ ഷോപ്പ് ഉള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളും സ്കൂളുകളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുകയും വീടുകളില്‍ നിന്നും ആള്ക്കാര് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടും ഭീതിയൊഴിയാത്ത നിലയിലായിരുന്നു നാട്ടുകാര്‍. അരമണിക്കൂറ് നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. റേഡിയേറ്ററിണ്റ്റെ ഭാഗത്തുനിന്നും തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലേക്കും ഡീസല്‍ ടാങ്കിലേക്കും തീപടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. കാസര്‍കോട് ഫയര്‍സ്റ്റേഷനിലെ അസിസ്റ്റണ്റ്റ് സ്റ്റേഷന് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന് കെ എ മനോജ് കുമാര്‍, ഫയര്മാന്മാരായ ജോ ജോ, ദിലീപ്, സന്തോഷ് കുമാര്‍, ഡ്രൈവര്‍മാരായ രമേശ, ബാ ബു, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്, വേണുഗോപാല്‍ എന്നിവരാണ് തീയണച്ചത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ്, എസ് സുരേന്ദ്രന്, സി ഐ ദിനേശന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: