കാഞ്ഞങ്ങാട്: കഴിഞ്ഞ മാസം 20ന് ജയില്‍വാര്‍ഡനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും രക്ഷപ്പെട്ട നാല് പേരില്‍ രണ്ടുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള അന്വേഷണവും ഏതാണ്ട് നിലച്ച മട്ടിലാണ്. പുലര്‍ച്ചെ ചപ്പാത്തി ഉണ്ടാക്കാനായി അടുക്കളയിലെത്തിയ തടവുകാരായ പ്രതി കോട്ടയം മുണ്ടക്കയത്തെ തെക്കന്‍ രാജന്, കാറഡുക്ക കാവുങ്കാല്‍ രാജേഷ,് മോഷണക്കേസ് പ്രതി മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ്, കൊലപാതക കേസ്സിലെ പ്രതി മഞ്ചേശ്വരം കൊടലമുഗറുവിലെ മുഹമ്മദ് ഇക്ബാല്‍ എന്നിവരാണ് ഡ്യൂട്ടി വാര്‍ഡര്‍ കാഞ്ഞങ്ങാട്ട് ചെമ്മട്ടം വയല്‍ സ്വദേശി പവിത്രനെ കറിക്കത്തിക്കൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്. ഇതില്‍ മുഹമ്മദ് ഇക്ബാലിനെ അടുത്ത ദിവസം തന്നെ മഞ്ചേശ്വരത്തുള്ള അയാളുടെ വീട്ടില്‍ വച്ചും പിന്നീട് രാജേഷിനെ ബദിയഡുക്കയില്‍ വച്ചും പോലീസ് പിടികൂടിയിരുന്നു. കാസര്‍കോട് എഎസ്പി ഷിബുവിനായിരുന്നു അന്വേഷണ ചുമതല. ബാക്കി രണ്ടുപേരും കാടകം സംരക്ഷിത വനത്തില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് വാര് ഡര്മാരും പോലീസും വനം മുഴുവന്‍ അരിച്ച് പെറു ക്കിയിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജയില്ചാട്ടത്തിണ്റ്റെ പേരില്‍ മൂന്ന് വാര്‍ഡര്‍ മാര്‍ സസ്പെന്‍ഷനിലാവുകയും ജയില്‍ പരിസരത്തെ തെങ്ങുകള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. എഎസ് പി യായിരുന്ന ഷിബു ഐപിഎസ് വിട്ട് ഐ എസിണ്റ്റെ പിറകെ പോയതോടെയാണ് കേസന്വേഷണം നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: