പാണത്തൂറ് : പാണത്തൂറ് പരിയാരത്ത് ഗ്രൂപ്പ് എസ്റ്റേറ്റില്‍ തൊഴില്‍ തര്‍ക്കത്തെ ചൊല്ലി സിപിഐ-സിപിഎം നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം ഉള്‍പ്പെടെ 49 പേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. സിപിഎം പനത്തടി ഏരിയാ കമ്മിറ്റിയംഗം ഒക്ളാവ് കൃഷ്ണന്, പനത്തടി ലോക്കല്‍ സെക്രട്ടറി തമ്പാന് നായര്‍, എ കെ ശ്രീധരന്, സെബാസ്റ്റ്യന്‍, പാപ്പച്ചന്, എന്‍ വി സഞ്ജീവന്, കബീര്‍, ചാമുണ്ഡിക്കുന്നിലെ ഷിജിലാല്‍, അബ്ബാസ്, ്രെഡെവര്‍ സിബി തുടങ്ങി ൪൯ പേര്‍ക്കെതിരെയാണ് കേസ്. കുടിയാന്മല സ്വദേശികളുടെ നിയന്ത്രണത്തിലുള്ള പരിയാരം ഗ്രൂപ്പ് എസ്റ്റേറ്റിന് സമീപത്ത് വെച്ച് സിപിഐ നേതാക്കളെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് കേസ്. മുന്‍എംഎല്‍എയും സിപിഐ പരപ്പ മണ്ഡലം സെക്രട്ടറിയുമായ എളേരിയിലെ എം കുമാരന് (൪൫), സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും പരപ്പ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ എളേരിയിലെ കെ പി സഹദേവന് (൪൬), മൊട്ടോം കൊച്ചിയിലെ സുനില്‍മാടക്കല്‍, കള്ളാറിലെ പി ജെ സാമുവല്‍, പാണത്തൂറ് പരിയാരം ഗ്രൂപ്പ് റബ്ബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി മാനുവല്ജോസ് എന്നിവര്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം ഗ്രൂപ്പ് എസ്റ്റേറ്റിലെ തൊഴില്‍ തര്‍ക്കമാണ് സിപിഎം സിപിഐ സംഘട്ടനത്തിലേക്ക് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: