മുംബൈ: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതികായന് യാഷ് ചോപ്ര (80) അന്തരിച്ചു. നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യാഷ് ചോപ്ര ഇന്ത്യന്‍ വാണിജ്യ സിനിമാരംഗത്തെ വന്‍ ഹിറ്റുകളുടെ ഉടമയാണ്. ഡെങ്കിപ്പനി ബാധിച്ച് 13 മുതല്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ നിര്‍മ്മാതാവ് ബി.ആര് ചോപ്ര സഹോദരനാണ്. നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ ചോപ്രയാണ് മകന്.
ജനപ്രിയ സിനിമകളുടെ സംവിധായകനുള്ള ദേശീയ പുരസ്കാരം രണ്ട് തവണ നേടിയ ചോപ്ര 22 സിനിമകളുടെ സംവിധായകനും 50ല്‍ അധികം സിനിമകളുടെ നിര്‍മ്മാതാവുമാണ്. ഹിറ്റുകളുടെ ഉടമയായ ചോപ്രയുടെ സിനിമകളിലൂടെ ബോളിവുഡിലെ ഇതിഹാസം അമിതാഭ് ബച്ചന് അടക്കമുള്ള താരനിരകള്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ചോപ്രയെ 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. സിനിമയ്ക്കുള്ള സംഭാവനകള്‍ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രത്യേക ബഹുമതിയും നേടിയിട്ടുണ്ട്.
തൃശൂല്‍, കബി കബി, ദില്‍ ദോ പാഗല്‍ ഹേ തുടങ്ങി അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു. 90 കള്‍ക്ക് ശേഷമുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുത്തന്‍ താരനിരയ്ക്ക് അദ്ദേഹം വന്‍ തോതില്‍ അവസരമൊരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: