കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ളിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചും പറയാത്ത കാര്യങ്ങളുമാണ് മാതൃഭൂമി പത്രം ഇന്നലെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന് പത്രകുറുപ്പില്‍ അറിയിച്ചു. ഇന്ന് ലോകം മുഴുവനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മുസ്ളിം തീവ്രവാദികളാണ് എവിടെയുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത്. ലോകം മുഴുവനും ഒറ്റക്കെട്ടായി മുസ്ളിം തീവ്രവാദത്തെ അപലപിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ മുസ്ളിം തീവ്രവാദത്തെ വെള്ള പൂശുന്ന തരത്തില്‍ തണ്റ്റെ പ്രസംഗം തെറ്റായി പ്രസിദ്ധീകരിച്ചത് മാധ്യമ ധര്മ്മത്തിന് നിരക്കാത്ത രീതിയാണെന്ന് കമ്മാരന് ചൂണ്ടിക്കാട്ടി. ഭാരതത്തിന് അതിണ്റ്റേതായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. ലോകമെമ്പാടും തീവ്രവാദത്തിണ്റ്റെ പിടിയിലകപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് താരതമ്യേന ഭാരതത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നത് ആര് ഭരിക്കുന്ന എന്നതിണ്റ്റെ അടിസ്ഥാനത്തിലല്ല മറിച്ച് കാലാകാലങ്ങളായി ഭാരതം തുടര്‍ന്ന് വരുന്ന പാരമ്പര്യത്തിണ്റ്റെയും പാരസ്പര്യത്തിണ്റ്റെയും അടിസ്ഥാനത്തിലാണ് എന്ന് ഞാന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വസ്തുതകളെയാണ് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങളില്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നും മടിക്കൈ കമ്മാരന് പത്രക്കുറുപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: