ന്യൂദല്‍ഹി: 2 ജി അഴിമതി അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്ന് മാധ്യമങ്ങളോട് ജെപിസി തലവന്‍ പി.സി.ചാക്കോ. കഴിഞ്ഞ ദിവസം മുന്ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ ജെപിസിക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.
ചന്ദ്രശേഖര്‍ പറഞ്ഞതിനെ തെറ്റായും വളച്ചൊടിച്ചും റിപ്പോര്‍ട്ട് ചെയ്തതെന്നു പറഞ്ഞ ചാക്കോ സമിതിയോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. വസ്തുതകള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്യുന്നതിലൂടെ മാധ്യമങ്ങള്‍ അതിരുവിടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് ചാക്കോ അവകാശപ്പെട്ടു.
കെ.എം.ചന്ദ്രശേഖര്‍ സമിതിക്കു മുമ്പാകെ അത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ അപക്വവും തെറ്റായതും വളച്ചൊടിക്കപ്പെട്ടതുമായി റിപ്പോര്‍ട്ടാണിത്. മാധ്യമ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ച നടപടി സമിതിയെയും സഭയെയും ഖണ്ഡിക്കുന്നതുമാണെന്ന് ജെപിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിചാരണ പുരോഗതി ജെപിസി ചെയര്മാന് ഓരോ യോഗം കഴിയുമ്പോഴും മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാറുണ്ട്. ഇതു സംബന്ധിച്ച് ജെപിസി ചെയര്മാന് നല്കുന്ന വാര്‍ത്തകള്‍ തന്നെയാണോ പുറത്തുവിടുന്നതെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: