ചണ്ഡിഗഡ്: പോലീസ് സേനയിലെ 31 ഗണ്മാന്മാരെ സ്വന്തം സേവനത്തിനായി ഉപയോഗിച്ചുവെന്ന കാരണത്തില്‍ പഞ്ചാബ് വിജിലന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ കെ അസ്താനയെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തതായി പോലീസ് വക്താവ് വ്യക്തമാക്കി.
സ്വകാര്യ വ്യക്തിതാല്പര്യത്തിനുവേണ്ടി പോലീസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ക്രമവിരുദ്ധമായി ഇത്രയും പോലീസുകാരുടെ സേവനം വിട്ടുകൊടുത്ത പോലീസ് യൂണിറ്റ് അധികാരികല്ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സുരക്ഷാച്ചുമതലയുള്ള എഡിജിപി ദിന്‍കര്‍ ഗുപ്തയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഐജി അനധികൃതമായി പോലീസുകാരെ ജോലിക്കാരായി വെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഒരു പൊതുതാല്പര്യ ഹര്‍ജിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടും അസ്താനയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ ഐജിയെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: