തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
വൈദ്യുതി രംഗത്തുണ്ടായ നഷ്ടം നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാക്കേജ് നടപ്പാക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പാക്കേജിന് പുറത്തു നിന്നുള്ള കാര്യങ്ങള്‍ ചെയ്തതാണ് കുട്ടനാട് പാക്കേജ് അവതാളത്തിലാകാന്‍ കാരണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: