തിരുവനന്തപുരം: കവിയൂര്‍ പീഡന കൊലക്കേസിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി ഡിസംബര്‍ ആറിലേക്ക് മാറ്റി. ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
സി.ബി.ഐ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിന്ന് തനിക്കെതിരായ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ പ്രധാനപ്രതി ലതാനായരെ നന്ദകുമാര്‍ സ്വാധീനിച്ച് തങ്ങളുടെ പേരു കൂടി പറയാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്, പി.കെ ശ്രീമതി, എം.എ ബേബി എന്നിവര്‍ നല്കിയ മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
അതേസമായം കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: