തിരുവനന്തപുരം: മലിനജല ശുദ്ധീകരണ പ്ലാന്റിനായുള്ള യന്ത്രസാമഗ്രികള്‍ രഹസ്യമായി ചവര്ഫാക്ടറിയില് എത്തിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാല സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു. വിളപ്പില്‍ശാലയും സമീപപഞ്ചായത്തുകളും പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. തിരുവനന്തപുരം-കാട്ടക്കട റോഡ് ഗതാഗതം തടസപ്പെടുത്തുമെന്നും സമരസമിതി അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നടത്തുന്ന മരണംവരെയുള്ള നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ഹര്‍ത്താല്‍ പ്രമാണിച്ച് കനത്ത പോലീസ് സുരക്ഷയാണ് വിളപ്പില്‍ശാലയിലും സമീപപ്രദേശങ്ങളിലും ഉള്ളത്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: