കൊച്ചി: ആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യു.ഡി.എഫില്‍ ഐക്യം നിലനിര്‍ത്തുന്നതിന് എല്ലാ പാര്‍ട്ടികള്‍ക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍ പാര്‍ട്ടികള്‍ തമ്മിള്‍ വലിപ്പ ചെറുപ്പമില്ല, എല്ലാ കക്ഷികള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ചെന്നിത്തല പറഞ്ഞു.
നയിക്കുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ മുന്നണിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ തകര്‍ക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: