തിരുവനന്തപുരം: വിളപ്പില്‍ശാല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈകിയാണെങ്കിലും കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിളപ്പില്‍ശാല മാലിന്യപ്ലാന്റില്‍ സ്ഥാപിക്കാനുളള മലിനജല സംസ്കരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ രാത്രിയില്‍ പ്ലാന്റിലെത്തിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ ഉത്തരവ് വിളപ്പില്‍ശാലയില്‍ നടപ്പാക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
ജനത്തെ വെല്ലുവിളിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ല. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല. സര്‍ക്കാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാനാണ് ശ്രമിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതി നടപടിയ്ക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിന് കൈക്കൊള്ളാനാവുന്ന ഏറ്റവും ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ വിളപ്പില്‍ശാലയില്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: