ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്റെ കൂടംകുളം യാത്രയ്ക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. തോമസ് ഐസകും എ.വിജയരാഘവനുമാണ് വി.എസിനെതിരെ രംഗത്തെത്തിയത്. വി.എസിന്റെ യാത്ര പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും ഇരുവരും പറഞ്ഞു.
കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണമെന്ന വി.എസ് അച്യുതാനന്ദന്റെ കത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് വിമര്‍ശനം. വി.എസിന്റെ നിലപാടിനെ തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത ഭൂരിഭക്ഷം അംഗങ്ങളും വി.എസ് യാത്ര ഒഴിവാക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
ഇന്ത്യ- അമേരിക്ക ആണവ കരാറും കൂടംകുളം വിഷയവും രണ്ടാണെന്നും ആണവോര്‍ജ്ജത്തെ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നുമായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടി നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഇന്നലെയാണ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്.
കൂടംകുളം നിലയത്തെ എതിര്‍ക്കേണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറാപ്പാക്കിയാല്‍ മതിയെന്നുമാണ് സി.പി.എം നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: