വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാന്‍ ഒരുങ്ങുന്ന ബരാക്ക് ഒബാമയുടെ പ്രചാരണ ഓഫീസിന് നേര്‍ക്ക് വെടിവെയ്പ്. പടിഞ്ഞാറന്‍ യു.എസ് സംസ്ഥാനമായ കൊളോറാഡോയുടെ തലസ്ഥാനമായ ഡെന്‍വറിലെ പ്രചാരണ ഓഫീസിന് നേര്‍ക്കായിരുന്നു വെടിവെയ്പ്.
ഓഫീസിന്റെ ഗ്ലാസ് ചില്ലുകള്‍ വെടിയേറ്റ് തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഓഫീസിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു തവണ മാത്രമാണ് വെടിവെച്ചതെന്നും അന്വേഷണം ആരംഭിച്ചതായും ഡെന്‍വര്‍ പോലീസ് വക്താവ് റാഖ്വല്‍ ലോപസ് പറഞ്ഞു. വാഹനത്തില്‍ വന്നവരായിരിക്കും വെടിയുതിര്‍ത്തതെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു.
സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാക്കാനാണ് പോലീസിന്റെ ശ്രമം. കൊളോറാഡോയില്‍ ഒബാമയുടെ മുപ്പത് പ്രചാരണ ഓഫീസുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: