സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം യൂറോപ്യന്‍ യൂണിയന്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഭൂഖണ്ഡത്തിലെ സമാധാന, അനുരഞ്ജന നടപടികളില്‍ കൈവരിച്ച പുരോഗതി കണക്കിലെടുത്താണ് പുരസ്കാരം നല്‍കിയത്.
27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്. 43 സംഘടനകള്‍ ഉള്‍പ്പെടെ 231 അപേക്ഷകളാണ് പുരസ്കാരത്തിനായി ലഭിച്ചതെന്ന് നൊബേല്‍ പുരസ്കാര സമിതി വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പൊതു കാര്‍ഷിക വ്യാപാരനയം രൂപപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് ശ്രമിച്ചു.
യൂറോപ്പിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന് വഹിച്ച പങ്ക് നിര്‍ണായകമാണെന്നാണ് വിദേശകാര്യ വിദ്യഗ്ദ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: