ന്യൂദല്‍ഹി: നവംബര്‍ 20ന് തുടങ്ങുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യ പനോരമയിലേക്ക് അഞ്ച് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. മധുപാലിന്റെ ഒഴിമുറി, ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, കെ.ഗോപിനാഥിന്റെ ഇത്രമാത്രം, ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്നീ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രശസ്ത സംവിധായകന് ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ സമിതിയാണ് ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. നവംബര്‍ 20 നാണ് ഗോവ ചലച്ചിത്രമേള ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: