ലക്നൗ: ഡോക്ടര്‍മാരെ കരാടിസ്ഥാനത്തില്‍ നിയമിക്കാനുള്ള പട്ടിക തിരുത്തിക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ തട്ടിക്കൊണ്ടുപോയ വിവാദത്തില്‍ കുടുങ്ങിയ ഉത്തഎപ്രദേശ് റവന്യൂ, പുനരധിവാസകാര്യ മന്ത്രി വിനോദ്കുമാഎ സിംഗ് രാജിവച്ചു.
മന്ത്രി ഗോണയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.എസ്.പി സിംഗിനെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി പട്ടിക തിരുത്തിച്ച സംഭവം എറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനാണ് രാവിലെ അദ്ദേഹം രാജിക്കത്ത് നല്‍കിയത്. തന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അതിനിടയാക്കാന് താല്പര്യമില്ലാത്തതിനാലാണ് രാജി വെയ്ക്കുന്നതെന്നും വിനോദ് കുമാര്‍ സിംഗ് പറഞ്ഞു.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലമായ ഗോണ്ടയുടെ വികസനത്തിനായും ജനങ്ങള്‍ക്ക് വേണ്ടിയും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഓഫീസറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: