തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ജോസ് സിറിയക്കിനെ നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണു നിയമനം. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. കെ.ജയകുമാര്‍ ശബരിമല സ്പെഷ്യല്‍ ഓഫീസറായി തുടരും.
1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജോസ് സിറിയക് നിലവില്‍ കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്സ്, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
തൊഴില്‍വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ഭൂമിതട്ടിപ്പു കേസില്‍ വി.എസ്. അച്യുതാനന്ദനു വേണ്ടി വിവരാവകാശ കമ്മിഷന് അംഗം കെ നടരാജന് അന്വേഷണ ഉദ്യോഗസ്ഥനുമായി ടെലിഫോണില്‍ ബന്ധപ്പെട്ട സംഭവം അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചു. ഇതിനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തല്‍, പ്രവര്‍ത്തി ദിവസങ്ങള്‍ ചുരുക്കല്‍, എല്‍പിജി സബ്സിഡി എന്നീ കാര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: