ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ മൂന്ന് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ അറസ്റ്റില്‍. ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണിവര്‍. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭഗ്കലിന്റെ നിര്‍ദേശ പ്രകാരം ആക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി ദല്‍ഹി പോലീസ് അറിയിച്ചു.
അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂവരെയും പ്രത്യേക സ്ഥലത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്ന് ആയുധങ്ങള്‍, വെടിമരുന്ന്, ബോംബ് നിര്‍മാണ സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. സംഘം ഭീകരാക്രമണത്തിനു ലക്ഷ്യമിട്ട സ്ഥലങ്ങളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു.
കൂടാതെ പുനെ സ്ഫോടനങ്ങളില്‍ സംഘത്തിനു പങ്കുണ്ടെന്നും പോലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു. ഓഗസ്റ്റില്‍ പുനെ സ്ഫോടന പരമ്പരയില്‍ ഒരാള്‍ക്കു പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: