കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന എയര്‍ കേരള പദ്ധതിക്ക് തടസങ്ങളേറെ. കൊട്ടിഘോഷിച്ച് പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളാണ് പദ്ധതിക്ക് തടസമാകുന്നത്. വിമാനസര്‍വീസ് സംബന്ധിച്ച ചട്ടങ്ങളില്‍ യാതൊരു ഇളവും വരുത്തുവാനാകില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത്സിംഗ് വ്യക്തമാക്കിയത് എയര്‍കേരള പദ്ധതിക്ക് കനത്ത തിരിച്ചടിയാണ്.
അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും 20 വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമായി വേണമെന്നുമുള്ളതാണ് വിദേശസര്വീസിനുള്ള യോഗ്യതകള്‍. ഈ നിയമത്തിന് ഇളവ് വേണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസിലെ ഇളവ് അപ്രായോഗികമെന്നാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായം. സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത് വ്യോമയാന ഡയറക്ടര്‍ ജനറലാണ്.
കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ എയ ര്‍ കേരള കമ്പനി രൂപീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കമ്പനിയെക്കുറിച്ച് വിദേശമലയാളികളില്‍നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് പറയുന്നു.
വ്യക്തമായ മാസ്റ്റര്പ്ലാനില്ലാതെ നിയമത്തിലെ ഇളവ് പ്രതീക്ഷിച്ചാണ് എയര്‍ കേരളയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുകയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എയര്‍ കേരളയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നത്.
എമെര്‍ജിംഗ് കേരളയുടെ കാലഘട്ടത്തില്‍ പദ്ധതി വീണ്ടും സര്‍ക്കാര്‍ കൊണ്ടുവരികയായിരുന്നു. നിലവിലുള്ള നിയമത്തെ കേന്ദ്രത്തനിലെ സ്വാധീനം ഉപയോഗിച്ച് മറികടക്കാമെന്ന കണക്കുകൂട്ടലായിരുന്നു സംസ്ഥാനസര്‍ക്കാരിന്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഈ മോഹങ്ങളുടെ ചിറക് കൊഴിക്കുന്നതാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: