ആലുവ: തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക് സാമ്പത്തികസഹായം നല്കുന്ന സംഘത്തില്‍പ്പെട്ട ഏതാനും പേരെക്കുറിച്ച് വിവരം ലഭിച്ചു.
തടിയന്റവിട നസീറുമായി ബന്ധമുള്ള ചിലരെ ചോദ്യംചെയ്തപ്പോഴാണ് തങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിച്ചുവെന്ന വിവരം കിട്ടിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ജില്ലയില്‍ വലിയൊരു സംഘം ഇത്തരത്തില്‍ പണമെത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെട്ടത്.
ഇവരില്‍ ചിലരെല്ലാം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്ക് ആരൊക്കെയാണ് പണം നല്കുന്നതെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. പണമെത്തിച്ച് നല്‍കുന്നതിന് കമ്മീഷന് കൈപ്പറ്റുന്നതല്ലാതെ ഏതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.
ഗള്‍ഫില്‍ ചില തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്ന് സൂചനയുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിനും മറ്റുമെന്ന പേരിലാണത്രെ വ്യാപകമായി ഇത്തരത്തില്‍ പണം സമാഹരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: