ന്യൂദല്‍ഹി: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശി സത്നാം സിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ദേശീയ മനുഷാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് പറഞ്ഞു. സത്നാം സിങ്ങിനു മാനസിക രോഗമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ചു പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും കെ.ജി ബാലകൃഷ്ണന് അറിയിച്ചു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ദല്‍ഹിയില്‍ ദേശീയ മനുഷാവകാശ കമ്മിഷന് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജിബി.
മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ചില ചെറിയ മാനസികാസ്വാസ്ഥ്യം മാത്രമാണു പ്രകടിപ്പിച്ചത്. അദ്ദേഹം മാനസികാകാരോഗ്യാശുപത്രിയില് മരിച്ചതു ഖേദകരമാണ്. ആശുപത്രിയില്‍ അദ്ദേഹത്തിനു പീഡനമേല്‍ക്കേണ്ടി വന്നതു നിര്‍ഭാഗ്യകരമാണ്. ഇതു ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വള്ളിക്കാവ് ആശ്രമത്തില്‍ മാത അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു സത്നാം സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേരൂര്‍ക്കട ആശുപത്രി സെല്ലില്‍ മാനസിക രോഗികള്‍ക്കൊപ്പം താമസിപ്പിച്ച ഇയാളെ അടുത്ത ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: