തിരുവനന്തപുരം: മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പാലക്കാട്ടെ വിവാദ പ്രസംഗത്തിന് മുഖ്യമന്ത്രിയുടെ ന്യായീകരണം. ലീഗ് പ്രവര്‍ത്തകര്‍ ഉത്തരവാദിത്തം കാണിക്കണമെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗം പൂണമായി മനസിലാക്കിയതാണ്. അദ്ദേഹത്തിന്റെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിച്ച് വിവാദമുണ്ടാക്കുകയായിരുന്നു. പ്രസംഗത്തിന്റെ ആദ്യ ഭാഗം മാത്രമാണ് പുറത്തുവന്നത്. പ്രസംഗത്തെ വിലയിരുത്തുമ്പോള്‍ അതിനുള്ള സാഹചര്യം കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പൊതുയോഗത്തിലല്ല, മറിച്ച പാര്‍ട്ടി യോഗത്തിലാണ് മന്ത്രി അങ്ങനെ പ്രസംഗിച്ചത് . മുസ്ലീംലീഗ് ഭരിക്കുന്ന വിഭാഗമാണ്. അതിനാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതിന് ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം. ഉത്തരവാദിത്ത ബോധമില്ലാതെ പ്രവര്‍ത്തിക്കുന്നത് നാടിന് ആപത്താണെന്ന് പ്രവര്‍ത്തകരെ ബോദ്ധ്യപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് ഒരിക്കലും മറ്റു കക്ഷികളുടെ മേല്‍ മേധാവിത്വം കാണിച്ചിട്ടില്ല. കെ.പി.എ മജീദുമായി ചര്‍ച്ച നടത്തിയിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: