കണ്ണൂര്‍: പരിയാരം ഹൃദയാലയത്തിലെ സൂപ്രണ്ടും അനസ്തേഷ്യ വിദഗ്ദ്ധനുമായ ഡോ. പ്രശാന്തിനെ ഭരണസമിതി പുറത്താക്കി. ഹൃദ്രോഗ വിദഗ്ദ്ധന് ഡോ.കുല്‍ദീപിനെ പുറത്താക്കിയ ഭരണസമിതിയുടെ നടപടിയ്ക്കെതിരെ പ്രശാന്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രശാന്തിനെതിരെ നടപടിയെടുത്തത്.
സ്ഥാപനത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് പ്രശാന്തിനെ പുറത്താക്കിയത്. പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിക്കുന്നതായി ഡോ. പ്രശാന്ത് അറിയിച്ചു. ഡ്യൂട്ടിക്കെത്തിയ തന്നെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തിയെന്നും പിന്നീട് അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു കാര്യം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. ഭരണ സമിതിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: