ന്യൂദല്‍ഹി: ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധിയും ഭൂമി വിവാദത്തില്‍. ഹിമാചല്‍ പ്രദേശില്‍ പ്രിയങ്ക ഭൂമി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് ശാന്തകുമാര്‍ ആവശ്യപ്പെട്ടു. ഹിമാചലിലെ ഷിംലയില്‍ പ്രിയങ്കയ്ക്ക് ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിലമതിപ്പുള്ള വസ്തുവാണതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വധേരയ്ക്കുപിന്നാലെ പ്രിയങ്കാഗാന്ധിയുടെയും പേര് ചേര്‍ത്തുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭൂമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഹിമാചല്‍ സര്‍ക്കാരിനോട് അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു.
റോബര് വധേരയ്ക്കെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് അരവിന്ദ് കെജ്രിവാല്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം സ്വകാര്യഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താനാവില്ലെന്ന നിലപാടിലാണ് ചിദംബരം. അഴിമതി നടത്തിയെന്ന കൃത്യമായ ആരോപണമില്ലാതെ വ്യക്തികള്‍തമ്മിലുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
വധേരയുടേതുപോലുള്ള അഴിമതിയാരോപണങ്ങള്‍ പൊതുജനമധ്യേ വന്നാല്‍ കോടതികള്‍, സെബി, കമ്പനികാര്യമന്ത്രാലയം, ഓഹരിയുടമകള്‍ തുടങ്ങിയവര്‍ക്ക് മുന്‍കൈയെടുക്കാമെന്ന് കിരണ്‍ബേദി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: