കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ ആദ്യ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. ജാമ്യത്തിനായി സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് മജിസ്ട്രേട്ട് കോടതി പറഞ്ഞു.
എട്ടാം പ്രതി സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്, ഒമ്പതാം പ്രതി ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഏഴു പ്രതികള്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: