മുംബൈ: പ്രശസ്ത ഗായിക ആശ ഭോസ്ലയുടെ മകള്‍ വര്‍ഷ ഭോസ്ലയെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ പെഡ്ഡര്‍ റോഡിലെ അവരുടെ വസതിയിലാണ് വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അമ്മ ആശ ഭോസ്ലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലായിരുന്നു
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആശ ഭോസ്ലയുടെ ഇളയ മകളാണ് വര്‍ഷ. വിവാഹമോചിതയായ വര്‍ഷ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പല പ്രമുഖ ദിനപത്രങ്ങളിലും അവര്‍ കോളം എഴുതാറുണ്ടായിരുന്നു.
1994 മുതല്‍ 1998 വരെ സണ്‍ഡേ ഒബ്സേര്‍വറില്‍ ജോലി ചെയ്ത വര്‍ഷ പിന്നീട് റെഡിഫില്‍ മാധ്യമ പ്രവര്‍ത്തകയായി സേവനമനുഷ്ഠിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ പിന്നണിയും പാടിയിട്ടുണ്ട്. 2008 സപ്തംബറിലും 53 കാരിയായ വര്‍ഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: