വാഷിങ്ങ്ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തേക്കുള്ള ആദ്യ സ്വകാര്യ കാര്‍ഗോ സര്‍വ്വീസ് ആരംഭിച്ചു. ബഹിരാകാശ രംഗത്തെ സ്വകാര്യവത്ക്കരണത്തിന് തുടക്കമിട്ട സ്പേയ്സ് എക്സ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഡ്രാഗണ്‍ എന്ന പേടകവും വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് കുതിച്ചുയര്‍ന്നത്.
വിക്ഷേപണം വന്‍ വിജയമായിരുന്നെന്ന് സ്പേയ്സ് എക്സ് ചെയര്മാന് ഗ്വായയന്നെ ഷോട്ട് വെല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശാസ്ത്ര ഉപകരണങ്ങളും ബഹിരാകാശ കേന്ദ്രത്തിലുള്ളവര്‍ക്ക് ഭക്ഷണവുമായാണ് 454 കിലോ ഗ്രാം ഭാരമുള്ള ഫാല്‍ക്കണ്‍ പറന്നുയര്‍ന്നത്. ഇത് ലക്ഷ്യ സ്ഥാനത്തെത്തിച്ച് 18 ദിവസത്തിന് ശേഷം ഡ്രാഗണ്‍ ഭൂമിയിലേക്ക് മടങ്ങും. കൂടാതെ ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങളുടെ ഫലങ്ങളും ഫാല്‍ക്കണ്‍ നാസയ്ക്ക് എത്തിച്ച് കൊടുക്കും. ഇത്തരം 12 കാര്ഗോകള്ക്കായി 160 കോടി ഡോളറിന്റെ കരാറാണ് നാസയും സ്പേയ്സ് എക്സും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മേയില്‍ കമ്പനി ബഹിരാകാശനിലയത്തിലേക്ക് ആദ്യ പരീക്ഷണയാത്ര നടത്തിയിരുന്നു. ബഹിരാകാശ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കുന്നതിലും തിരിച്ചു സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിലും ഫാല്‍ക്കണ്‍ വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച്ച ഫ്ലോറിഡയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വാകാര്യ കാര്‍ഗോ സര്‍വ്വീസിന് തുടക്കമിട്ടത്. ബഹിരാകാശവും സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായുള്ള അമേരിക്കയുടെ നീക്കത്തിന്റെ ആദ്യ പടിയാണിത്. ഇതിലൂടെ ചെലവ് കുറക്കുന്നതിനും ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക തങ്ങളുടെ സപേയ്സ് ഷട്ടില്‍ ദൗത്യങ്ങള്‍ അവസാനിപ്പിച്ചത്. പിന്നീട് രാജ്യാന്തര ബഹിരാകാശത്തേക്കുള്ള യാത്രകള്‍ റഷ്യ, ജപ്പാന്, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു.
പായ്പ്പല് എന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ഇലോണ്‍ മസ്ക് എന്ന കോടീശ്വരനാണ് സ്പേയ്സ് എക്സിന്റെ ഉടമസ്ഥന്. ബുധനാഴ്ച്ചയായിരിക്കും റോക്കറ്റ് ബഹിരാകാശ നിലയത്തിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: